കിരീടങ്ങൾ ഒന്നും ഇല്ലെങ്കിലും ലിവർപൂളിന്റെ ഈ സീസൺ വിജയകരം_ ക്ളോപ്പ്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ ഒരു കിരീടം പോലും നേടിയില്ലെങ്കിലും ലിവർപൂളിന്റെ ഈ സീസൺ വൻ വിജയം തന്നെയാകുമെന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്.

ഈ സീസണിലെ പ്രീമിയർ ലീഗ് കിരീട പോരാട്ടം അവസാന ദിവസം വരെ നീളുമെന്ന് ഉറപ്പാണ്. എങ്കിലും 2 പോയിന്റ് പിന്നിൽ നിൽക്കുന്ന സിറ്റിക്ക് തന്നെയാണ് സാധ്യത, ഒരു മത്സരം കുറവ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിൽ ബാഴ്സലോണയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ അവർക്ക് ഇനി ഫൈനൽ പ്രവേശനം ഉറപ്പാക്കാൻ ആൻഫീൽഡിൽ വൻ തിരിച്ചു വരവ് നടത്തണം. ഇതോടെയാണ് ഈ സീസണിൽ ഒരു കിരീടം പോലും ഇല്ലാതെ അവർക്ക് അവസാനിപ്പിക്കേണ്ടി വരുമോ എന്ന അവസ്ഥ എത്തിയത്.

‘എന്തൊക്കെ സംഭവിച്ചാലും ഈ സീസൺ ഞങ്ങൾക്ക് വളരെ മികച്ച സീസൺ തന്നെയാണ്, ആരാധകരും അതിനോട് പിന്തുണക്കും’ എന്നാണ് പറഞ്ഞത്. ഈ സീസണിൽ ഇതുവരെ 94 പോയിന്റ് നേടിയ ടീമിന് സിറ്റിയുടെ മികച്ച ഫോമാണ് വിനയായത്.