2026 മുതല്‍ വനിത ഏകദിന-ടി20 ലോകകപ്പുകളില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കും – ഐസിസി

- Advertisement -

2026 മുതല്‍ വനിത ലോകകപ്പുകളില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കുമെന്ന് അറിയിച്ച് ഐസിസി. ടി20-ഏകദിന ലോകകപ്പുകളില്‍ ആവും കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തുക എന്ന് അന്താരാഷ്ട്ര വനിത ദിനത്തിന്റെ അന്ന് ഐസിസിയുട പ്രഖ്യാപനം എത്തുന്നത്. 2023 സൈക്കിള്‍ കഴിഞ്ഞ് അതിനുള്ള പദ്ധതികളുമായി ഐസിസി മുന്നോട്ട് പോകുമെന്ന്ാണ് അറിയുന്നത്.

2025 മുതല്‍ 2031 വരെയുള്ള കാലയളവില്‍ രണ്ട് ഏകദിന ലോകകപ്പുകളും മൂന്ന് ടി20 ലോകകപ്പുകളും ആണ് നടക്കാനിരിക്കുന്നത്. അത് കൂടാതെ ഐസിസി പുതുതായി പ്രഖ്യാപിച്ച ടി20 ചാമ്പ്യന്‍സ് കപ്പും ഈ കാലയളവില്‍ രണ്ട് തവണ നടക്കും.

പുതിയ ഘടനയില്‍ ടീമുകള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ കളിക്കുവാനുള്ള അവസരം ലഭിയ്ക്കുമെന്നാണ് ഐസിസി അറിയിച്ചത്. 2025 ഏകദിന ലോകകപ്പില്‍ എട്ട് ടീമാണെങ്കില്‍ 2029ല്‍ അത് പത്ത് ടീമാക്കി ഉയര്‍ത്തുമെന്ന് ഐസിസി അറിയിച്ചു. അത് പോലെ 2026, 2028, 2030 ടി20 ലോകകപ്പുകളില്‍ 12 ടീമുകളാവും പങ്കെടുക്കുക എന്നും ഐസിസി അറിയിച്ചു.

2027, 2031 വര്‍ഷങ്ങളില്‍ നടക്കുന്ന ടി20 ചാമ്പ്യന്‍സ് കപ്പില്‍ 6 ടീമുകളാണ് പങ്കെടുക്കുന്നത്.

Advertisement