“ലിവർപൂളിന്റെ ഈ അവസ്ഥയ്ക്ക് ഞാൻ ആണ് ഉത്തരവാദി, എന്നെ മാത്രം വിമർശിക്കുക” – ക്ലോപ്പ്

Newsroom

ലിവർപൂൾ ഫുട്ബോൾ ക്ലബ് ഈ സീസണിൽ ഫോം കണ്ടെത്താൻ ആകാതെ കഷ്ടപ്പെടുകയാണ്, നിലവിൽ പ്രീമിയർ ലീഗിൽ 10-ാം സ്ഥാനത്താണ് അവർ ഇരിക്കുന്നത്, കൂടാതെ അവസാന മൂന്ന് മത്സരങ്ങളിൽ ഒന്നു പോലും ജയിക്കാനും ആയിട്ടില്ല. സ്‌കൈയ്‌ക്ക് ഇന്നലെ നൽകിയ ഒരു പ്രസ്താവനയിൽ, മാനേജർ ക്ലോപ്പ് ടീമിന്റെ ഈ അവസ്ഥയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കളിക്കാർക്ക് എതിരെ അല്ല വിമർശനം തനിക്കെതിരെ ആണ് ഉന്നയിക്കേണ്ടത് എന്ന് ആവശ്യപ്പെടുകയും ചെയ്തു.

20230212 133931

“ഞങ്ങളുടെ അവസ്ഥയിൽ ഞാൻ സന്തുഷ്ടനല്ല, എന്നാൽ നിങ്ങൾ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. അതാകും ഭാവി എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുന്നത്,” ക്ലോപ്പ് പറഞ്ഞു. “ഇതിനെല്ലാം ഞാൻ ആണ് ഉത്തരവാദി, ഞാൻ അത് ഏറ്റെടുക്കുന്നു. നിങ്ങൾക്ക് വിമർശിക്കണമെങ്കിൽ എന്നെ വിമർശിക്കൂ. വേറെ ആളുകൾക്ക് എതിരെ ആകരുത് വിമർശനം” ക്ലോപ്പ് പറഞ്ഞു. നാളെ ലീഗിൽ എവർട്ടണെ നേരിടാൻ തയ്യാറാവുകയാണ് ലിവർപൂൾ.