“നിസ്റ്റൽറൂയ് താൻ വലിയ ക്ലബിൽ പോകണം എന്നാണ് ആഗ്രഹിച്ചത്, ലിവർപൂളിലൂടെ താൻ അതു സാധിച്ചു” – ഗാക്പോ

Newsroom

Picsart 23 02 12 13 49 43 139
Download the Fanport app now!
Appstore Badge
Google Play Badge 1

പിഎസ്‌വി ഐൻ‌ഹോവന്റെ മുൻ ഫോർവേഡ് ആയ കോഡി ഗാക്പോ തന്റെ മുൻ പരിശീലകൻ നിസ്റ്റൽറൂയിയുടെ പരാമർശങ്ങൾക്ക് മറുപടി നൽകി. ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ ലിവർപൂളിൽ ചേർന്ന ഗാക്പോയുടെ നീക്കത്തെ നിസ്റ്റൽറൂയ് വിമർശിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ മുൻ കോച്ച് റൂഡ് വാൻ നിസ്റ്റൽറൂയി ഗാക്പോയോട് പറഞ്ഞിരുന്നു എങ്കിലും വിർജിൽ വാൻ ഡൈകിന്റെ ഉപദേശം കേട്ട് ഗാക്പോ ലിവർപൂളിലേക്ക് പോവുക ആയിരുന്നു‌‌.

കോഡി 23 02 08 17 20 51 841

വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കുറിച്ച് തന്നോറ് വാൻ നിസ്റ്റെൽറൂയ് സംസാരിച്ചിരുന്നുവെന്ന് ഗാക്‌പോ പറഞ്ഞു, എന്നാൽ വിന്റർ ട്രാൻസ്ഫറിൽ അത്തരം ചർച്ചകൾ ഇല്ലായിരുന്നു. താൻ ഒരു വലിയ ക്ലബിൽ പോകാൻ ആയിരുന്നു വാൻ നിസ്റ്റൽറൂയിയുടെ ആഗ്രഹം ലിവർപൂളിൽ ചേർന്ന് താൻ അത് നേടിയെന്ന് വിശ്വസിക്കുന്നതായും യുവ ഫോർവേഡ് പറഞ്ഞു.

ഈ സീസണിൽ ലിവർപൂൾ ഫോമിൽ അല്ലാത്തത് കൊണ്ട് തന്നെ ഇതുവരെ ലിവർപൂൾ ജേഴ്സിയിൽ ഗാക്പോ കാര്യമായ പ്രകടനം നടത്താൻ ആയിട്ടില്ല.