ലിവർപൂൾ പരിശീലകൻ ക്ളോപ്പിനു കനത്ത പിഴ

Staff Reporter

ലിവർപൂൾ പരിശീലകൻ ക്ളോപ്പിനു കനത്ത പിഴ ചുമത്തി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. വെസ്റ്റ്ഹാമിനെതിരെ മത്സരത്തിന് ശേഷം റഫറിക്കെതിരെ മോശം പരാമർശം നടത്തിയതിനെ തുടർന്നാണ് ക്ളോപ്പിന് പിഴയിട്ടത്. ഏകദേശം 41ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് ക്ളോപ്പിനു പിഴയായി വിധിച്ചത്. നേരത്തെ മേഴ്സി സൈഡ് ഡെർബിയിൽ വിജയാഹ്ലാദം നടത്തിയതിനും ക്ളോപ്പിനു ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പിഴ വിധിച്ചിരുന്നു.

വെസ്റ്റ് ഹാമിനെതിരെയുള്ള മത്സരം ലിവർപൂൾ 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. തുടർന്നാണ് മത്സരം നിയന്ത്രിച്ച റഫറി കെവിൻ ഫ്രണ്ടിനെതിരെ ക്ളോപ്പ് പ്രതികരിച്ചത്. മത്സരത്തിൽ ലിവർപൂൾ നേടിയ ആദ്യ ഗോൾ ഓഫ് സൈഡിൽ നിന്നായിരുന്നു. ഈ തെറ്റായ തീരുമാനം കെവിൻ ഫ്രണ്ട് മത്സരത്തിലെ മറ്റു തീരുമാനങ്ങൾ എടുക്കുന്നതിനെ സ്വാധീനിച്ചിരുന്നു എന്നാണ് ക്ളോപ്പ് അഭിപ്രായ പെട്ടത്. രണ്ടാം പകുതിയിൽ പല തീരുമാനങ്ങളും ലിവർപൂളിന് എതിരായിരുന്നെന്നും ക്ളോപ്പ് പറഞ്ഞിരുന്നു. ഇതാണ് ക്ളോപ്പിന് പിഴ വിധിക്കാൻ ഫുട്ബാൾ അസോസിയേഷനെ പ്രേരിപ്പിച്ചത്.