“ഫെർഗൂസനെ പോലെ ക്ലോപ്പ് ലിവർപൂളിൽ കുറേ വർഷം നിന്നാൽ അവർ ഒരുപാട് കിരീടങ്ങൾ നേടും”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ അലക്സ് ഫെർഗൂസൺ 27 വർഷത്തോളമാണ് മാഞ്ചസ്റ്ററിൽ പരിശീലകനാഉഇ ഉണ്ടായിരുന്നത്. ഈ കാലഘട്ടത്തിൽ 13 പ്രീമിയർ ലീഗ് കിരീടങ്ങൾ നേടാൻ ഫെർഗൂസന് ആയിരുന്നു. ലിവർപൂൾ പരിശീലകൻ ക്ലോപ്പും അതേ പോലെ നിന്നാൽ ഒരുപാട് കിരീടങ്ങൾ നേടും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയ്ൻ റൂണി പറയുന്നു. ക്ലോപ്പ് തന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടത്തിന് അടുത്ത് നിൽക്കെയാണ് റൂണിയുടെ പ്രസ്താവന.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് ഫുട്ബോൾ ഭരിക്കാനുള്ള കാരണം ഫെർഗൂസൺ അവിടെ ഒരുപാട് കാലം നിന്നത് കൊണ്ടാണെന്ന് റൂണി പറയുന്നു. ക്ലോപ്പിന് ഇപ്പോൾ 53 വയസ്സ് മാത്രമെ ഉള്ളൂ. ഇനിയും ഒരു 10 വർഷം ക്ലോപ്പ് ലിവർപൂളിൽ നിന്നാൽ അവർക്ക് 5 ലീഗ് കിരീടങ്ങൾ എങ്കിലും ആ സമയം കൊണ്ട് നേടാൻ ആകും എന്നും റൂണി പറഞ്ഞു.

Advertisement