വെർടോംഗനും റോമയും തമ്മിൽ ചർച്ചകൾ

- Advertisement -

ബെൽജിയൻ സെന്റർ ബാക്കായ വെർടോംഗനെ സ്വന്തമാക്കാൻ റോനയും ശ്രമങ്ങൾ തുടങ്ങി‌. സ്പർസ് വിടുമെന്ന് നേരത്തെ തന്നെ സൂചനകൾ നൽകിയ താരമാണ് വെർടോംഗൻ. ഈ സീസൺ അവസാനത്തോടെ വെർടോങന്റെ കരാർ അവസാനിക്കും. അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായ താരത്തെ എളുപ്പത്തിൽ സ്വന്തമാക്കാൻ ആണ് റോമ ശ്രമിക്കുന്നത്. ഇന്റർ മിലാനും വെർടോംഗനായി രംഗത്തുണ്ട്.

മൂന്ന് വർഷത്തെ കരാർ വെർടോംഗന് നൽകാൻ റോമ ഒരുക്കമാണ് എന്നാണ് വിവരങ്ങൾ. കിരീടങ്ങൾ നേടുകയാണ് ലക്ഷ്യം എന്നും അത് ടോട്ടൻഹാമിൽ നിന്ന് നേടാൻ കഴിയുമോ എന്ന് സംശയിക്കുന്നതായും വെർടോങൻ അടുത്തിടെ പറഞ്ഞിരുന്നു. 2012 മുതൽ ടോട്ടൻഹാമിനായി കളിക്കുന്ന താരമാണ് വെർടോംഗൻ. ഇരുന്നൂറ്റി അമ്പതോളം മത്സരങ്ങളും ക്ലബിനായി വെർടോംഗൻ കളിച്ചിട്ടുണ്ട്. എന്നാൽ ഒരു കിരീടം പോലും ടോട്ടൻഹാമിനൊപ്പം താരത്തിന് നേടാൻ ആയിട്ടില്ല. അതാണ് ക്ലബ് വിടാൻ താരം തയ്യാറാകാൻ കാരണം.

Advertisement