“കിരീടം പ്രശ്നമല്ല, ജനങ്ങളുടെ ജീവൻ ആണ് ഇപ്പോൾ കാര്യം” – മാനെ

Newsroom

ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം ലഭിക്കുമോ ഇല്ലയോ എന്നത് ഒന്നും ഇപ്പോൾ വിഷയമല്ല എന്ന് ലിവർപൂളിന്റെ ഫോർവേഡ് താരം മാനെ. ലോകത്ത് മനുഷ്യൻ ജീവൻ അപകടത്തിലാണ് അതൊക്കെ ആണ് വിഷയം. കിരീടം ലഭിച്ചില്ല എങ്കിൽ അത് ജീവിതത്തിൽ നടക്കുന്ന ഒരു സ്വാഭാവിക കാര്യം മാത്രമായി കണക്കിലെടുത്തു കൊള്ളാം എന്നും മാനെ പറഞ്ഞു.

ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം 2 വിജയം മാത്രം അകലെ നിൽക്കുമ്പോൾ ആയിരുന്നു കൊറോണ വൈറസ് ഭീതി ഉയർത്തിയതും ലീഗ് നിർത്തിവെച്ചതും. തനിക്ക് എല്ലാ കിരീടങ്ങളും നേടണം എന്നു തന്നെയാണ് ആഗ്രഹം. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ഒക്കെ. അതൊക്കെ വഴിയെ നടക്കും എന്നും മാനെ പറഞ്ഞു.