യൂറോ കപ്പ് മാറ്റിവെച്ചെങ്കിലും വേദികൾ മാറില്ല

- Advertisement -

ഈ വർഷം നടക്കേണ്ടിയിരുന്ന യൂറോ കപ്പ് നീട്ടാൻ തീരുമാനിച്ചു എങ്കിലും പല രാജ്യങ്ങളിലായി യൂറോ കപ്പ് നടത്താനുള്ള തീരുമാനം മാറ്റില്ല എന്ന് യുവേഫ അറിയിച്ചു. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ 12 നഗരങ്ങളിലായി യൂറോ 2020 നടത്താനായിരുന്ന്യ് യുവേഫ ഉദ്ദേശിച്ചിരുന്നത്. ഇനി യൂറോ 2021ഉം ആ പന്ത്രണ്ട് നഗരങ്ങളിൽ തന്നെയാകും നടക്കുക.

ആംസ്റ്റർഡാം, ബാകു, ബിൽബാവോ, ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ്, കോപൻഹേഗൻ, ഡുബ്ലിൻ, ഗ്ലാസ്ഗോ, ലണ്ടൻ, മ്യൂണിച്ച്, റോം, സെന്റ് പീറ്റേഴ്സ് ബർഗ് എന്നീ നഗരങ്ങൾ തന്നെ ടൂർണമെന്റിന് ആതിഥ്യം വഹിക്കും. പുതിയ തീയതികൾ കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനിക്കു എന്നും യുവേഫ പറഞ്ഞു. 2021 ജൂണിൽ തന്നെയാകും ടൂർണമെന്റ് നടക്കുക.

Advertisement