മക്കെന്ന എങ്ങോട്ടുമില്ല, ഇപ്സിച് ടൗണിൽ ദീർഘകാല കരാർ ഒപ്പുവെക്കും

Newsroom

Updated on:

ഇപ്സിച് ടൗൺ പരിശീലകൻ മക്കെന്നയെ സ്വന്തമാക്കാനുള്ള് ഇംഗ്ലീഷ് ക്ലബുകളുടെ മോഹം നടക്കില്ല. അദ്ദേഹം ഇപ്സിച് ടൗണിൽ തന്നെ തുടരാൻ തീരുമാനിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം ഉടൻ ക്ലബിൽ ദീർഘകാല കരാർ ഒപ്പുവെച്ച് അഭ്യൂഹങ്ങൾക്ക് അവസാനമിടും.

ഇപ്സിച് 24 05 27 21 53 37 094

ചെൽസി, ബ്രൈറ്റൺ എന്നീ ക്ലബുകൾ ആയിരുന്നു മക്കെന്നയുടെ പിറകിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ രണ്ടു ക്ലബുകളുമായുള്ള ചർച്ചകളും അദ്ദേഹം അവസാനിപ്പിച്ചു. ഈ സീസണിൽ ഇപ്സിചിന് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിക്കൊടുത്ത മക്കെന്ന അവർക്ക് ഒപ്പം തന്നെ അടുത്ത സീസണും ഉണ്ടാകും.

38കാരനായ മക്കെന്നയുടെ ആദ്യ സീനിയർ കോച്ചിങ് ജോലിയാണ് ഇപ്സിചിലേത്. ഒരു വർഷം മുമ്പ് വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹപരിശീലകൻ ആയിരുന്നു അദ്ദേഹം.