സരിയോട് മാപ്പ് പറഞ്ഞ് ചെൽസി ഗോൾ കീപ്പർ കെപ

മുൻ ചെൽസി പരിശീലകനായിരുന്ന മൗറിസിയോ സരിയോട് മാപ്പ് പറഞ്ഞ് ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗ. 2019ലെ ലീഗ് കപ്പ് ഫൈനലിലെ എക്സ്ട്രാ ടൈമിൽ കെപ സബ്സ്റ്റിട്യൂട് ആവാൻ വിസമ്മതിച്ചിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പരിക്കേറ്റ കെപക്ക് പകരം വില്ലി കാബയെറോയെ ഇറക്കാൻ അന്ന് ചെൽസി പരിശീലകനായിരുന്ന സരി ശ്രമിച്ചിരുന്നു. എന്നാൽ ഗ്രൗണ്ട് വിടാൻ കെപ തയ്യാറായിരുന്നില്ല.

തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ കെപ മാഞ്ചസ്റ്റർ സിറ്റി പെനാൽറ്റി കിക്ക്‌ തടഞ്ഞെങ്കിലും 4-3ന് ചെൽസി പരാജയപ്പെട്ടിരുന്നു. അന്ന് തനിക്ക് ശെരിക്കും പരിക്കേറ്റിട്ട് ഇല്ലായിരുന്നെന്നും അത് സരിക്ക് മനസ്സിലായില്ലെന്നും കെപ പറഞ്ഞു. എന്നാൽ റഫറി സബ്സ്റ്റിട്യൂടിനുള്ള ബോർഡ് കാണിച്ചപ്പോൾ താൻ കയറണമായിരുന്നെന്നും അത് ചെയ്യാത്തതിന് താൻ ക്ഷമ ചോദിക്കുന്നെന്നും കെപ പറഞ്ഞു.

Previous articleഷൂട്ടിംഗ് റേഞ്ചിൽ നിന്ന് നിരാശ മാത്രം, 10 മീറ്റര്‍ എയര്‍ റൈഫിളിലും ഇന്ത്യന്‍ ജോഡികള്‍ അടുത്ത റൗണ്ടിലേക്കില്ല
Next articleബോക്സിംഗിൽ നിന്ന് ആശ്വാസ വാര്‍ത്ത, ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറിൽ