ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് നിരാശ മാത്രം, 10 മീറ്റര്‍ എയര്‍ റൈഫിളിലും ഇന്ത്യന്‍ ജോഡികള്‍ അടുത്ത റൗണ്ടിലേക്കില്ല

Elavenil

ഇന്ത്യയുടെ ഷൂട്ടിംഗ് റേഞ്ചിലെ മോശം ഫോം തുടര്‍ന്നപ്പോള്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിലും ഇന്ത്യയുടെ ടീമുകള്‍ക്ക് ആദ്യ റൗണ്ടിൽ തന്നെ തിരിച്ചടി. ഇന്ത്യന്‍ ടീമംഗങ്ങളായ ഇളവേനിൽ വാളരിവന്‍ – ദിവ്യാന്‍ഷ് സിംഗ് പന്‍വാറും ദീപക് കുമാര്‍ – അഞ്ജും മൗഡ്ഗിലും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്ത് പോകുകയായിരുന്നു.

ഇതിൽ ഇളവേനിൽ – ദിവ്യാന്‍ഷ് ജോഡി 12ാം സ്ഥാനത്തും അഞ്ജും – ദീപക് ജോഡി 18ാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്.

Previous articleജയിച്ചുവെങ്കിലും ക്വാര്‍ട്ടര്‍ യോഗ്യതയില്ലാതെ ഇന്ത്യന്‍ താരങ്ങള്‍
Next articleസരിയോട് മാപ്പ് പറഞ്ഞ് ചെൽസി ഗോൾ കീപ്പർ കെപ