2019ൽ വല നിറയെ ഗോളുകളുമായി ചെൽസി ഗോൾ കീപ്പർ

2018 ചെൽസി ഗോൾ കീപ്പർ കെപക്ക് മികച്ച വർഷമായിരുന്നു. 2018ൽ മാത്രം പ്രീമിയർ ലീഗിൽ 10 ക്ലീൻ ഷീറ്റ് നേടി മികച്ച ഫോമിലും ആയിരുന്നു കെപ. എന്നാൽ 2019 ആയപ്പോഴേക്കും കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. പ്രീമിയർ ലീഗിൽ 2019ൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കെപയുടെ സ്ഥാനം.

2019ൽ മാത്രം 13 ഗോളുകൾ ആണ് കെപ പ്രീമിയർ ലീഗിൽ വഴങ്ങിയത്. അതിൽ പത്തു ഗോളുകളും വഴങ്ങിയത് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നുമായിരുന്നു. 2019ൽ ഫുൾഹാം ഗോൾ കീപ്പർ സെർജിയോ റിക്കോ മാത്രമാണ് കെപയേക്കാൾ ഗോളുകൾ പ്രീമിയർ ലീഗിൽ വഴങ്ങിയിട്ടുള്ളത്, 15 ഗോളുകൾ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എങ്കിലും നേടിയ ക്ലീൻ ഷീറ്റുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കെപ (11) ഇപ്പോൾ. 14 ക്ലീൻ ഷീറ്റുമായി അലിസണും 12 ക്ലീൻ ഷീറ്റുമായി എഡേഴ്‌സനും മാത്രമാണ് കെപക്ക് മുന്നിൽ ഉള്ളത്.