കെവിൻ ഡി ബ്രുയിന് പരിക്ക്, മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ തിരിച്ചടി

20210121 124914
- Advertisement -

ഫോമിലേക്ക് വന്നു ലീഗ് തലപ്പത്ത് എത്താൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരം കെവിൻ ഡിബ്രുയിന് പരിക്കേറ്റിരിക്കുകയാണ്. ഇന്നലെ ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിലാണ് സിറ്റി താരത്തിന് പരിക്കേറ്റത്. മസിൽ ഇഞ്ച്വറി ആണ്. ഒരു മാസം എങ്കിലും ഡി ബ്രുയിൻ പുറത്തുരിക്കും എന്നാണ് പ്രാഥമിക വിലയിരുത്തൽ.

കൂടുതൽ പരിശോധനകൾ നടത്തി മാത്രമെ ക്ലബിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രസ്താവനകൾ ഉണ്ടാവുകയുള്ളൂ. പരിക്കിന് കാരണം ഫിക്സ്ചറുകൾ ആണെന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു. ചെറിയ സമയത്തിൽ ഇത്രയും മത്സരങ്ങൾ കളിച്ചാൽ ആർക്കും പരിക്കേൽക്കും എന്നും ഗ്വാർഡിയോള പറഞ്ഞു.

Advertisement