കൂടുതൽ പോയിന്റുകൾ നേടാൻ ആകുമെന്ന വിശ്വാസം ഈ ടീമിന് ഉണ്ട് എന്ന് കിബു വികൂന

Img 20210121 022406
Credit: Twitter

ഇന്നലെ ബെംഗളൂരു എഫ് സിക്ക് എതിരെ നേടിയ വിജയം ഈ ടീമിന് അവരിൽ സ്വയം ഉള്ള വിശ്വാസം ആണ് കാണിക്കുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. ബെംഗളൂരു എഫ് സിയെ പോലൊരു ടീമിനെതിരെ ഒരു ഗോളിന് പിറകിൽ പോയിട്ടും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ഇത് ടീമിന്റെ വിജയിക്കാനുള്ള മനോഭാവം വ്യക്തമാക്കുന്നു. കിബു പറഞ്ഞു‌. ഇന്നലെ എല്ലാവരുടെ പ്രകടനത്തിലും താൻ സന്തോഷവാൻ ആണെന്ന് കിബു പറഞ്ഞു.

ഈ പ്രകടനങ്ങൾ തുടരേണ്ടതുണ്ട്‌ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റ് നേടാൻ ടീമിനായി. ഇനിയും വിജയവും പോയിന്റുകളും നേടാൻ ഈ ടീമിന് ആകും എന്ന് തന്നെയാണ് തന്റെ വിശ്വാസം എന്നും കിബു പറഞ്ഞു. ഇന്നലെ സെന്റർ ബാക്കിൽ കളിച്ച ജീക്സന്റെ പ്രകടനത്തെ കിബു പ്രത്യേകം അഭിനന്ദിച്ചു.

Previous articleകെവിൻ ഡി ബ്രുയിന് പരിക്ക്, മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ തിരിച്ചടി
Next articleമുംബൈയുടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍