വിജയം തുടര്‍ന്ന് സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മ. ഇന്ന് നടന്ന റൗണ്ട് ഓഫ് 16 മത്സരത്തില്‍ സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകെയെ പരാജയപ്പെടുത്തുകയായിരുന്നു.

39 മിനുട്ട് നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്ക് താരത്തിന് സമീറിന് യാതൊരുവിധത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല.

Previous articleതായ്‍ലാന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്
Next articleകെവിൻ ഡി ബ്രുയിന് പരിക്ക്, മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ തിരിച്ചടി