കാസ്പെർ രക്ഷിച്ചു എങ്കിലും ലെസ്റ്ററിന് വീണ്ടും ജയമില്ല

- Advertisement -

പ്രീമിയർ ലീഗിൽ ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ലെസ്റ്ററിന് വീണ്ടും സമനില. ഇന്ന് നടന്ന മത്സരത്തിൽ ബ്രൈറ്റണും ലെസ്റ്റർ സിറ്റിയുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ഗോളൊന്നും പിറന്നില്ല. ഗോൾ നേടാനുള്ള സുവർണ്ണാവസരം ലഭിച്ചത് ബ്രൈറ്റണ് ആയിരുന്നു. ആദ്യ പകുതിയിൽ കിട്ടിയ പെനാൾട്ടി പക്ഷെ ലക്ഷ്യത്തിൽ എത്തിക്കാൻ അവർക്കായില്ല.

കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിന് എതിരെ ഹീറോ ആയ മൗപേയ്ക്ക് ഇന്ന് പിഴച്ചു. താരം തൊടുത്ത പെനാൾട്ടി കിക്ക് കാസ്പർ ഷീമൈക്കിൾ സമർത്ഥമായി തടുത്തു. എന്നാൽ അതല്ലാതെ കൂടുതൽ അവസരങ്ങൾ രണ്ട് ടീമുകളും സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ഇരുടീമിനും ആയില്ല. 55 പോയന്റുള്ള ലെസ്റ്റർ സിറ്റി ഇപ്പോഴും ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുകയാണ്. ബ്രൈറ്റൺ 33 പോയന്റുനായി 15ആം സ്ഥാനത്താണ്.

Advertisement