വീണ്ടും 1-0 വിജയവുമായി അത്ലറ്റിക്കോ മാഡ്രിഡ്

- Advertisement -

സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് ടീമിന് തുടർച്ചയായ രണ്ടാം മത്സരത്തിലും 1-0ന്റെ വിജയം. ഇന്ന് ലെവന്റെയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് ഒരു സെൽഫ് ഗോളിന്റെ ബലത്തിലാണ് വിജയിച്ചത്. മത്സരത്തിന്റെ‌ 15ആം മിനുട്ടിൽ ആയിരുന്നു ഗോൾ വന്നത്. ഗോൺസാലസ് ആയിരുന്നു സ്വന്തം വലയിലേക്ക് പന്ത് എത്തിച്ചത്.

ഈ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് ലീഗിൽ മൂന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാൺ . 55 പോയന്റാണ് അത്ലറ്റിക്കോ മാഡ്രിഡിന് ഇപ്പോൾ ഉള്ളത്.31 മത്സരങ്ങളിൽ 38 പോയന്റുള്ള ലെവന്റെ 11ആം സ്ഥാനത്താണ് ഉള്ളത്.

Advertisement