പാലസ് പ്രതിരോധം മറികടന്ന് ചെൽസിക്ക് ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

കനത്ത പ്രതിരോധം തീർത്ത ക്രിസ്റ്റൽ പാലസിനെ ചെൽസി വീഴ്ത്തി. എൻഗോളോ കാന്റെ നേടിയ ഏക ഗോളാണ് ചെൽസിക്ക് ഡർബി ജയം സമ്മാനിച്ചത്.

ആദ്യ പകുതിയിൽ ചെൽസി ആധിപത്യം പുലർത്തിയെങ്കിലും പാലസിന്റെ പ്രതിരോധം തകർക്കാൻ അവർക്കായില്ല. വില്ലിയന്റെ ഫ്രീകിക്കും ബാർക്ളിയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങിയത് അവർക്ക് നിർഭാഗ്യമായി. രണ്ടാം പകുതിയിൽ പക്ഷെ ചെൽസി അർഹിച്ച ലീഡ് നേടി. ലൂയിസിന്റെ മികച്ച പാസ്സ് എൻഗോളോ കാൻറ്റെയാണ്‌ പാലസ് വലയിൽ എത്തിച്ചത്. കളിയുടെ അവസാന മിനുട്ടുകളിൽ ചെൽസി ഗോൾ മുഖത്ത് ആശങ്ക സൃഷ്ടിക്കാൻ പാലസിനായെങ്കിലും സമനില ഗോൾ കണ്ടെത്താൻ അവർക്കായില്ല.

ജയത്തോടെ 43 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്ത് തുടരും. 19 പോയിന്റുള്ള പാലസ് 14 ആം സ്ഥാനത്താണ്.