പുതിയ പരിശീലകൻ സാരിക്ക് കീഴിൽ തന്റെ പുതിയ റോൾ താൻ ആസ്വാദിക്കുന്നുണ്ടെന്ന് ചെൽസി താരം കാന്റെ. സാരിക്ക് കീഴിൽ കാന്റെ ഡിഫെൻസിവ് മിഡ്‌ഫീൽഡർ റോളിൽ നിന്ന് മാറി അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ ആണ് കാന്റെ കളിക്കുന്നത്. കാന്റെയെ പുതിയ റോളിൽ കളിപ്പിക്കുന്നതിനെ ചെല്ലി പലരും സാരിക്കെതിരെ രംഗത്തെത്തിയിരുന്നു.
മാനേജർ ആഗ്രഹിക്കുന്ന ഏതൊരു സ്ഥലത്ത് കളിക്കാനും താൻ തയ്യാറാണെന്നും ചെൽസി താരം പറഞ്ഞു. ഡിഫെൻസിവ് മിഡ്‌ഫീൽഡറായ കാന്റെയെ ആ സ്ഥാനത്ത് നിന്ന് മാറ്റി ജോർജ്ജിഞ്ഞോയെ ആണ് സാരി ആ സ്ഥാനത്ത് കളിപ്പിക്കുന്നത്. എന്നാൽ മറ്റു ടീമുകളുടെ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിൽ ജോർജ്ജിഞ്ഞോ പരാജയപ്പെട്ടതോടെ താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
തനിക്ക് ജോർജ്ജിഞ്ഞോ കളിക്കുന്ന റോളിൽ കളിക്കാൻ പറ്റുമെന്നും എന്നാൽ മാനേജർ ആണ് താൻ എവിടെ കളിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും കാന്റെ പറഞ്ഞു. ഫ്രാൻസിൽ ആയിരുന്ന സമയത്ത് താൻ കൂടുതൽ കൂടുതൽ അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലായിരുന്നു കളിച്ചതെന്നും കാന്റെ പറഞ്ഞു. ഈ സീസണിൽ ടീമിലെത്തിയ ജോർജ്ജിഞ്ഞോക്ക് മാനേജറുടെ കളി ശൈലിയെ പറ്റി അറിയാമെന്നും ജോർജ്ജിഞ്ഞോ ചെൽസിയുടെ ഒരു പ്രധാന താരമാണെന്നും കാന്റെ പറഞ്ഞു.