കാന്റയുടെ സമീപകാലത്തെ ചെൽസിയിലെ പ്രകടനം മോശമാകുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട് എന്നും റംസാൻ വ്രതം അനുഷ്ടിക്കുന്നതും അതിൽ ഒരു കാരണം ആണെന്നും ചെൽസി പരിശീലകൻ ടൂഷൽ പറഞ്ഞു. ചാമ്പ്യൻസ് ലീഗിലെ റയൽ മാഡ്രിഡ് മത്സരത്തിൽ ഹാഫ് ടൈമിൽ കാന്റെ സബ് ചെയ്യപ്പെട്ടിരുന്നു. താരത്തിന്റെ കരിയറിൽ ആദ്യമായാണ് അങ്ങനെ സംഭവിച്ചത്. ഇത് അദ്ദേഹത്തിന്റെ മോശം പ്രകടനം കാരണമാണെന്നാണ് ടൂഷൽ പറയുന്നത്.
മികച്ച താരം തന്നെയാണ് കാന്റെ. താരം ചെൽസിയുടെ ഒരു പ്രധാന കളിക്കാരനാണെന്നതിലും സംശയമില്ല. പരിക്കുകൾ, അസുഖം എന്നിവ കാന്റെയെ ബാധിച്ചിട്ടുണ്ട്. അദ്ദേഹം സ്ഥിരത കിട്ടാൻ കഷ്ടപ്പെടുകയാണ്. ഇതാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം. ഇപ്പോൾ അദ്ദേഹം തന്റെ മത വിശ്വാസം കാരണം നോമ്പ് എടുക്കുകയാണ്, ഇതും ഒരു കാരണം ആകാം. ആദ്യമായല്ല അദ്ദേഹം വ്രതം അനുഷ്ടിക്കുന്നത് എന്ന് അറിയാം. പക്ഷെ കുറേ ദിവസങ്ങളിൽ നിങ്ങൾ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തില്ലെങ്കിൽ, അത് നിങ്ങളെ ബാധിക്കും. ടൂഷൽ പറഞ്ഞു.