മുൻ പി.എസ്.ജി താരത്തെ പാരീസിൽ മരിച്ച നിലയിൽ കണ്ടെത്തി

- Advertisement -

യുവ ഫ്രഞ്ച് താരവും മുൻ പി.എസ്.ജി താരവും ആയ ജോർദൻ ഡിയാക്സെയെ പാരീസിൽ മരിച്ച നിലയിൽ കണ്ടത്തി. 24 കാരൻ ആയ താരത്തിന്റെ മരണകാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. നിലവിൽ ഫ്രഞ്ച് അഞ്ചാം ഡിവിഷൻ ക്ലബ് ആയ ഫുറിയാനി അഗ്ലിയാനിക്ക് ആയി കളിച്ച് വരികയായിരുന്നു താരം. ക്ലബ് തന്നെയാണ് താരത്തിന്റെ മരണവാർത്ത പുറത്ത് വിട്ടത്. വലത് ബാക്ക് ആയ ജോർദൻ 13 വയസ്സ് മുതൽ പാരീസ് സെന്റ് ജർമൻ അക്കാദമി താരം ആയിരുന്നു.

യുഫേഫ യൂത്ത് ലീഗിൽ 5 തവണ പി.എസ്.ജിക്ക് ആയി ബൂട്ട് കെട്ടിയ താരം 2015 ൽ ആണ് പി.എസ്.ജി വിടുന്നത്. ഈ കാലയളവിൽ 3 തവണ ഫ്രഞ്ച് അണ്ടർ 20 ടീമിലും താരം ബൂട്ട് കെട്ടി. പി.എസ്.ജി വിട്ട ശേഷം സ്വിസർലാന്റ്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളിലെ ക്ലബുകളിൽ കളിച്ച താരം ഈ സീസണിൽ ആണ് നിലവിലെ ക്ലബിൽ എത്തുന്നത്. താരത്തിന്റെ മരണത്തിൽ പി.എസ്.ജിയും മുൻ സഹതാരങ്ങളും ആരാധകരും ആദരാഞ്ജലികൾ നേർന്നു. വലിയ ഞെട്ടൽ ആണ് ഈ മരണം ഫുട്ബോൾ ആരാധകർക്ക് സമ്മാനിച്ചത്.

Advertisement