ഹാരി കെയ്ൻ ഒരു മാസത്തോളം പുറത്ത്

- Advertisement -

ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്ൻ ഒരു മാസത്തിൽ അധികം കാലം പുറത്തിരിക്കും. ഇന്നലെ സൗതാമ്പ്ടണെതിരായ മത്സരത്തിൽ ആണ് ഹരി കെയ്ന് പരിക്കേറ്റത്. മത്സരം സ്പർസ് പരാജയപ്പെട്ടിരുന്നു. ഒരു ഗോൾ അടിക്കാൻ ഉള്ള ശ്രനത്തിനിടെ ഹാംസ്ട്രിങ് ഇഞ്ച്വറി ആവുകയായിരുന്നു. ഉടൻ തന്നെ താരം കളത്തിൻ പുറത്തേക്ക് പോയി.

നാല് ആഴ്ചയിൽ കൂടുതൽ എന്തായാലും കെയ്ന് പുറത്തിരിക്കേണ്ടി വരും. ജെയ് നിൻ എ അഭാവത്തിൽ സ്ട്രൈക്കർ ഇല്ലാത്ത അവസ്ഥയിലാകും ജോസെ മൗറീനോ. മധ്യനിരയിൽ എൻഡോംബലെയ്ക്കും പരിക്കേറ്റിരിക്കുകയാണ്‌. പരിക്ക് സ്ഥിരമായി അലട്ടുന്ന താരമാണ് എൻഡോംബലെ.

Advertisement