ഡ്രാക്സ്ലറെ പിഎസ്ജിയിൽ നിന്നും തിരികെ ജർമ്മനിയിൽ എത്തിക്കാനൊരുങ്ങി ക്ലിൻസ്മാൻ

- Advertisement -

ജർമ്മനിയുടെ ലോകകപ്പ് ജേതാവായ ജൂലിയൻ ഡ്രാക്സ്ലറെ തിരികെ ജർമ്മനിയിൽ എത്തിക്കാനൊരുങ്ങി ഹെർത്ത ബെർലിൻ. വോൾഫ്സ്ബർഗിൽ നിന്നും പിഎസ്ജിയിലേക്ക് മൂന്ന് വർഷങ്ങൾക്ക് മുൻപേ എത്തിയ ഡ്രാക്സ്ലർക്ക് ഇപ്പോൾ ആദ്യ ഇലവനിൽ ഇടം നേടാൻ പോലും സാധിക്കുന്നില്ല. 36 മില്ല്യൺ നൽകിയാണ് യൂറോപ്പിലെ അപകടകാരിയായ ഫുട്ബോളർമാരിൽ ഒരാളായിരുന്ന ഡ്രാക്സ്ലറെ പിഎസ്ജി സ്വന്തമാക്കിയത്.

എന്നാൽ നെയ്മർ,എംബപ്പെ,ഇക്കാർഡി,ഡിമരിയ തുടങ്ങി ലോക ഫുട്ബോളിലെ വമ്പന്മാർ അണി നിരക്കുന്ന പിഎസ്ജിയിൽ സ്വന്തം ഇടം നേടാൻ ഡ്രാക്സ്ലർക്ക് ഇപ്പോൾ സാധിക്കുന്നില്ല. ഈ സീസണിൽ ഇതുവരെ പിഎസ്ജിക്ക് വേണ്ടി 8 പ്രാവശ്യം മാത്രമാണ് ഡ്രാക്സ്ലർ ബൂട്ടണിഞ്ഞത്. തന്റെ ശമ്പളത്തിൽ വലിയ കുറവ് വരുത്തിക്കൊണ്ട് തന്നെയാണ് ബുണ്ടസ് ലീഗയിലേക്ക് പറക്കാൻ ഡ്രാക്സ്ലർ ഒരുങ്ങുന്നത്. നിലവിൽ ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ 12മതാണ് ഹെർത്ത ബെർലിൻ. ജർമ്മൻ ഇതിഹാസം ജർഗൻ ക്ലിൻസ്മാന്റെ വരവോട് കൂടി ക്ലബ്ബിനെ അടിമുടി മാറ്റി റീ ബ്രാൻഡ് ചെയ്യാനാണ് ഹെർത്ത ബെർലിൻ ഒരുങ്ങുന്നത്.

Advertisement