ഹോൾഡറിന് അയർലണ്ടിനെതിരെ വിശ്രമം

അയർലണ്ടിനെതിരായി നടക്കുന്ന ഏകദിന പരമ്പരയ്ക്ക് ഉള്ള വെസ്റ്റിൻഡീസ് ടീം പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ ജേസൺ ഹോൾഡറിന് വിശ്രമം നൽകാൻ വെസ്റ്റിൻഡീസ് തീരുമാനിച്ചു. ഈ സീരീസിൽ ഹോൾഡർ കളിക്കില്ല‌. ഹോൾഡർ ഒഴികെ ഇന്ത്യക്ക് എതിരെ ഏകദിനം കളിച്ച ബാക്കി എല്ലാ താരങ്ങളും ടീമിൽ തുടരും. ഇന്ത്യക്ക് എതിരായ പരമ്പര 2-1ന് വെസ്റ്റിൻഡീസ് പരാജയപ്പെട്ടിരുന്നു.

ജനുവരി ഏഴിനാണ് മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പര ആരംഭിക്കുന്നത്. അതിനു പിന്നാളെ ഇരു രാജ്യങ്ങളും തമ്മിൽ ട്വി20 പരമ്പരയും ഉണ്ട്.

Squad: Kieron Pollard (c), Sunil Ambris, Roston Chase, Sheldon Cottrell, Shimron Hetmyer, Shai Hope, Alzarri Joseph, Brandon King, Evin Lewis, Keemo Paul, Khary Pierre, Nicholas Pooran, Romario Shepherd, Hayden Walsh jr.

Previous articleസ്പാനിഷ് സെന്റർ ബാക്കിനെ എത്തിച്ച് എ ടി കെ ടീം കൂടുതൽ ശക്തമാക്കി
Next articleഹാരി കെയ്ൻ ഒരു മാസത്തോളം പുറത്ത്