“ഹാരി കെയ്ൻ ആണ് ഇംഗ്ലണ്ട് കണ്ട് ഏറ്റവും മികച്ച സ്ട്രൈക്കർ”

20201108 192043
Credit: Twitter
- Advertisement -

സ്പർസ് സ്ട്രൈക്കർ ഹാരി കെയ്നെ വാനോളം പുകഴ്ത്തി ഇറ്റാലിയൻ ഇതിഹാസം ക്രിസ്റ്റ്യൻ വിയേരി. ഇപ്പോൾ ഗംഭീര ഫോമിലാണ് കെയ്ൻ കളിക്കുന്നത്. കെയ്ൻ ഇംഗ്ലണ്ട് സ്വദേശി ആണെങ്കിലും ഇംഗ്ലണ്ടിന്റെ ശൈലിയിൽ കളിക്കാത്ത ഒരേയിരു സ്ട്രൈക്കറാണ് കെയ്ൻ എന്ന് വിയേരി പറഞ്ഞു. കെയ്നിന്റെ ക്രിയേറ്റിവിറ്റിയും അദ്ദേഹം മത്സരത്തെ കാണുന്ന രീതിയും വ്യത്യസ്തമാണ്. വിയേരി പറയുന്നു.‌

ഈ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമാണ് കെയ്ൻ. അലൻ ഷിയററാണ് ഇംഗ്ലണ്ട് കണ്ട ഏറ്റവും കരുത്തനായ സ്ട്രൈക്കർ എന്നാണ് എല്ലാവരും പറയാറ്. അത് താനും അംഗീകരിക്കാം. പക്ഷെ കെയ്ൻ ആണ് സമ്പൂർണ്ണ സ്ട്രൈക്കർ. വിയേരി പറയുന്നു.

Advertisement