ഇരട്ട ഗോളുകളുമായി കെയ്ൻ, സ്പർസിന് ജയം

ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ സ്പർസിന് പ്രീമിയർ ലീഗിൽ മികച്ച ജയം. വാട്ട്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന അവർ ലീഗിൽ 15 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.

ഹഡേഴ്സ്ഫീൽഡിന്റെ മൈതാനത്താണ് കളി എങ്കിലും ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യമാണ് സ്പർസ് പുലർത്തിയത്. 26 ആം മിനുട്ടിൽ കെയ്നിന്റെ ഗോളിൽ സ്പർസ് മുന്നിലെത്തി. ലൂക്കസ് മോറ തുടക്കം കുറിച്ച ആക്രമണം ട്രിപ്പിയർ പാസാക്കി കെയ്നിന് നൽകി. പിഴവില്ലാതെ താരം ഗോളാക്കി. 34 ആം മിനുട്ടിൽ ഡാനി റോസിനെ ബോക്സിൽ വീഴ്ത്തിയതിന് സ്പർസിന് റഫറി പെനാൽറ്റി നൽകി. കിക്കെടുത്ത കെയ്ൻ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഏതാനും ഷോട്ടുകൾ ഇരു ടീമുകളും നടത്തിയെങ്കിലും അവയൊന്നും സ്കോർ ബോർഡിൽ മാറ്റം വന്നില്ല.