വിജയ കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

ബ്രൈട്ടനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് സിറ്റി പ്രീമിയർ ലീഗിൽ വിജയകുതിപ്പ്  തുടരുന്നു. പ്രീമിയർ ലീഗിൽ ഇതുവരെ പരാജയമറിയാത്ത സിറ്റി മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് ജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സ്റ്റെർലിംഗും അഗ്വേറോയുമാണ് ഗോളുകൾ നേടിയത്.

സിറ്റിക്ക് വേണ്ടി സ്റ്റെർലിങ് ആണ് ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 29മത്തെ മിനുട്ടിൽ ബെർണാർഡോ സിൽവയും അഗ്വേറോയും സനെയും ചേർന്ന് നടത്തിയ ആക്രമണത്തിന് ഒടുവിൽ സ്റ്റെർലിങ് ഗോൾ നേടുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിലാണ് അഗ്വേറോയുടെ മികച്ചൊരു ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് വർദ്ധിപ്പിച്ചത്. സ്വന്തം പകുതിയിൽ നിന്ന് പന്തുമായി കുതിച്ച അഗ്വേറോ സ്റ്റെർലിങ്ങിന്റെ സഹായത്തോടെ ഗോൾ നേടുകയായിരുന്നു.