കുതിപ്പ് തുടർന്ന് ഗണ്ണേഴ്സ്, വാട്ട്ഫോഡിനെയും വീഴ്ത്തി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണൽ മികച്ച ഫോം തുടരുന്നു. പ്രീമിയർ ലീഗിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന അവർ തുടർച്ചയായ 7 ആം ജയമാണ് എമറിക്ക് കീഴിൽ സ്വന്തമാക്കിയത്. ജയത്തോടെ 15 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് അവർ.

ആദ്യ പകുതിയിൽ ആഴ്സണൽ പന്ത് ഏറെ സമയം കൈവശം വച്ചെങ്കിലും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഷോട്ടുകളിൽ ഇരുനടീമുകളും തുല്യത പാലിച്ച ആദ്യ പകുതിയുടെ അവസാനത്തിൽ ആഴ്സണൽ ഗോളി പീറ്റർ ചെക്ക് പരിക്കേറ്റ് പിന്മാറി. ഇതോടെ പുത്തൻ സൈനിംഗ് ലെനോയുടെ അരങ്ങേറ്റത്തിന് അവസരമൊരുങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡീനിയിലൂടെ വാട്ട്ഫോഡിന് മികച്ച അവസരം ലഭിച്ചെങ്കിലും ലെനോയുടെ മികച്ച സേവ് രക്ഷക്കെത്തി. ഗോൾ കണ്ടെത്താൻ വിഷമിച്ചതോടെ എമറി 63 ആം മിനുട്ടിൽ റംസിയെ പിൻവലിച് ഇവോബിയെ കളത്തിൽ ഇറക്കി. 80 ആം മിനുട്ടിൽ ഗണ്ണേഴ്സ് കാത്തിരുന്ന ഗോളെത്തി. വാട്ട്ഫോർഡ് താരം കാത്കാർട്ടിന്റെ സെൽഫ് ഗോളാണ് ആഴ്സണലിനെ മുന്നിലെത്തിച്ചത്. 3 മിനുട്ടുകൾക്ക് ശേഷം ഓസിലിലൂടെ ഗണ്ണേഴ്സ് ലീഡ് രണ്ടാക്കി ജയം ഉറപ്പാക്കുകയായിരുന്നു.