ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ ടോസ് അക്കാദമിക്ക് വിജയം. ഇന്ന് പനമ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ സ്കോർലൈനെ ആണ് ടോസ് കോഴിക്കോട് തോൽപ്പിച്ചത്. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ടോസിന്റെ വിജയം. ടോസിനു വേണ്ടി ശ്രീഷോബ് ഇരട്ട ഗോളുകൾ നേടി. ബൈസാൻ, ജിതിൻ കുമാർ എന്നിവരാണ് മറ്റു സ്കോറേഴ്സ്. സ്കോർലൈനു വേണ്ടി ക്ലിഫോർഡ്, അനന്ദ കൃഷ്ണൻ എന്നിവരാണ് സ്കോർ ചെയ്തത്.