വെസ്റ്റ് ഹാമിൽ ലെസ്റ്ററിന്റെ ആവേശ തിരിച്ച് വരവ്

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന്റെ മൈതാനത്ത് ലെസ്റ്റർ സിറ്റിയുടെ ഗംഭീര തിരിച്ചു വരവ്. 2-2 ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ 2 തവണ പിറകിൽ പോയ ശേഷമാണ് ലെസ്റ്റർ പോയിന്റ് നേടിയത്. ഇഞ്ചുറി ടൈമിൽ നേടിയ സമനില ഗോളാണ് ലെസ്റ്ററിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.

മത്സരത്തിൽ ആദ്യ പകുതിയിൽ മിക്കേൽ ആന്റോണിയോയുടെ ഗോളിൽ ലെസ്റ്ററാണ് മുന്നിൽ എത്തിയത്. പക്ഷെ രണ്ടാം പകുതിയിൽ ചിൽവെലിന്റെ പാസിൽ നിന്ന് ഗോൾ നേടി ജാമി വാർഡി ബ്രെണ്ടന്റെ ടീമിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക് നീങ്ങുന്നു എന്ന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പെരസ് ഹാമേഴ്സിനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷെ ലെസ്റ്ററിന്റെ സമനില ഗോൾ കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ ഹാർവി ബാൻസ് നേടിയതോടെ ഇരുവരും പോയിന്റ് പങ്ക് വച്ചു.

Advertisement