സബ് ജൂനിയർ ലീഗ്, ഗംഭീര ജയത്തോടെ പറപ്പൂർ എഫ് സി

- Advertisement -

സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ബിയിൽ പറപ്പൂർ എഫ് സിക്ക് രണ്ടാം വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ മാംഗ്ലൂർ എഫ് സിയെ ആണ് പറപ്പൂർ എഫ് സി തോൽപ്പിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പറപ്പൂർ എഫ് സിയുടെ ജയം. പറപ്പൂരിനു വേണ്ടി വികാസ് ഹാട്രിക്ക് നേടി‌. കഴിഞ്ഞ മത്സരത്തിലും വികാസ് ഗ നേടിയിരുന്നു.

ആദ്യ മത്സരത്തിൽ എഫ് സി കേരളയെയും തോൽപ്പിച്ച പറപ്പൂർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ഗുരുവായൂർ സ്പോർട്സ് അക്കാദമിയെ തോൽപ്പിച്ച മാംഗ്ലൂരിന് ഈ തോൽവി തിരിച്ചടിയാണ്‌.

Advertisement