പ്രീമിയർ ലീഗിലെ വമ്പന്മാരെ പോലെ സമ്പന്നരല്ല സ്പർസ് എന്ന് മൗറീനോ

- Advertisement -

പ്രീമിയർ ലീഗിലെ വലിയ ക്ലബുകളെ പോലെ വലിയ ട്രാൻസ്ഫറുകൾ ടോട്ടൻഹാം നടത്തുമെന്ന് കരുതണ്ട എന്ന് പരിശീലകൻ മൗറീനോ‌. മറ്റു ക്ലബുകളെ പോലെ സമ്പന്നരല്ല തങ്ങൾ എന്നും അതുകൊണ്ട് വൻ ട്രാൻസ്ഫറുകൾ പ്രതീക്ഷിക്കണ്ട എന്നും മൗറീനോ പറഞ്ഞു. കഴിഞ്ഞ സമ്മറിൽ സ്പർസ് 100 മില്യൺ ട്രാൻസ്ഫറിനായി ചിലവഴിച്ചിരുന്നു. എന്നാൽ അതുപോലെ ഇത്തവണ ഉണ്ടാകില്ല എന്നും മൗറീനോ പറഞ്ഞു.

ഇതിനർത്ഥം സ്പർസ് സൈനിംഗ് ഒന്നും നടത്തില്ല എന്നല്ല. അത്യാവശ്യം വേണ്ടുന്ന പൊസിഷനിൽ മെച്ചപ്പെട്ട താരങ്ങളെ എത്തിക്കും. അതാണ് ഉദ്ദേശം എന്ന് മൗറീനോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിക്കും ഒക്കെ എന്തും ആവാം എന്നും അവരുടെ ട്രാൻസ്ഫറുകൾ താൻ നോക്കുന്നില്ല എന്നും മൗറീനോ പറഞ്ഞു. മാനേജ്മെന്റ് ട്രാൻസ്ഫറിൽ എന്ത് തീരുമാനിച്ചാലും താൻ അത് അംഗീകരിക്കും എന്നും മൗറീനോ പറഞ്ഞു.

Advertisement