നിയമ യുദ്ധം തോറ്റു, നെയ്മർ ബാഴ്സലോണയ്ക്ക് 7 മില്യൺ നൽകണം

- Advertisement -

ബാഴ്സലോണയോട് പണവും ചോദിക്ക് കോടതി കയറിയിറങ്ങിയ നെയ്മറിന് പണി കിട്ടി. ബാഴ്സലോണ തനിക്ക് നൽകാനുള്ള 48 മില്യൺ യൂറോ ബോണസ് ചോദിച്ചായിരുന്നു നെയ്മർ കോടതിയിലേക്ക് പോയത്. എന്നാൽ നെയ്മറിന്റെ വാദങ്ങൾ കോടതി തള്ളിയിരിക്കുകയാണ്. നെയ്മറിന് ബാഴ്സലോണ പൈസ നൽകണ്ട എന്നും പകരം നെയ്മറാണ് ബാഴ്സലോണക്ക് പൈസ നൽകേണ്ടത് എന്നുമാണ് തീരുമാനമായത്.

7 മില്യൺ യൂറോ ആകും നെയ്മർ ബാഴ്സലോണക്ക് നൽകേണ്ടത്. നെയ്മറിന് ഈ വിധിയിൽ അപ്പീൽ നൽകാം. രണ്ട് സീസൺ മുമ്പ് വൻ തുകയ്ക്ക് ആയിരുന്നു നെയ്മർ ബാഴ്സലോണ വിട്ട് പി എസ് ജിയിൽ എത്തിയത്. അന്ന് മുതൽ നടക്കുന്ന നിയമ യുദ്ധത്തിലാണ് ഇന്ന് വിധി വന്നത്.

Advertisement