ലാൻസിനിയുടെ പരിക്ക്, ശസ്ത്രക്രിയ വേണ്ടി വരും

FILE PHOTO: Soccer Football - Premier League - Burnley v West Ham United - Turf Moor, Burnley, Britain - November 9, 2019 West Ham United's Manuel Lanzini receives medical attention after sustaining an injury REUTERS/Phil Noble

അർജന്റീനയുടെ ഫോർവേഡ് മാനുവൽ ലാൻസിനിക്ക് വീണ്ടും പരിക്കേ് വില്ലനായി എത്തിയിരിക്കുന്നു. വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ ലാൻസിനിക്ക് കോളർബോണിൽ പൊട്ടലേറ്റതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. കഴിഞ്ഞം ദിവസാം ബേർൺലിക്ക് എതിരെ കളിക്കുമ്പോൾ ആയിരുന്നു ലാൻസിനി പരിക്കേറ്റ് വീണത്. ആഷ്ലി വെസ്റ്റ്വുഡ് ആയിരുന്നു ഫൗൾ ചെയ്തത്.

ദയനീയ ഫോമിൽ ഉള്ള വെസ്റ്റ് ഹാമിന് ലൻസിനിയുടെ പരിക്ക് കൂടുതൽ തലവേദനകൾ നൽകും. ലാൻസിനിക്ക് ശസ്ത്രക്രിയ വേണ്ടി വരും എന്ന് ക്ലബ് അറിയിച്ചു. ഇനി ഈ വർഷം ലാൻസിനി കളിക്കാൻ സാധ്യതയില്ല. കഴിഞ്ഞ സീസണിലെ ഭൂരിഭാഗം സമയവും പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്ന ലാൻസിനി ഫോം കണ്ടെത്തി വരുമ്പോഴാണ് പുതിയ പരിക്ക് എത്തിയിരിക്കുന്നത്.

Previous articleVARനെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറിനോ
Next articleസച്ചിന്‍ ബേബിയുടെ മികവില്‍ 191 റണ്‍സ് നേടി കേരളം, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ബേസില്‍ തമ്പിയും