ജോസെ മൗറീനോ : ടോട്ടൻഹാം ഇതുവരെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇല്ല

Photo: Twitter/@SpursOfficial

ഈ സീസണിൽ ഇതുവരെ ടോട്ടൻഹാം പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇല്ലെന്ന് പരിശീലകൻ ജോസെ മൗറീനോ. പ്രീമിയർ ലീഗിൽ ബ്രൈറ്റനെ നേരിടാനിരിക്കെയാണ് ടോട്ടൻഹാം പരിശീലകന്റെ പ്രതികരണം. ഈ സീസണിൽ മികച്ച ഫോമിലുള്ള ടോട്ടൻഹാം ബ്രൈറ്റനെതിരായ മത്സരം ജയിച്ചാൽ പ്രീമിയർ ലീഗ് പോയ്ന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തും.

ഇപ്പോൾ പ്രീമിയർ ലീഗ് പോയിന്റ് ടേബിൾ നോക്കുന്നതിൽ അർത്ഥമില്ലെന്നും ഫെബ്രുവരി, മാർച്ച് സമയത്ത് പോയിന്റ് പട്ടിക നോക്കിയാൽ ആരൊക്കെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് മൗറിനോ പറഞ്ഞു. നിലവിൽ പ്രീമിയർ ലീഗ് എവേ മത്സരങ്ങളിൽ ടോട്ടൻഹാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും എന്നാൽ ഹോം മത്സരങ്ങളിൽ ഒരുപാട് പോയിന്റ് ടീം നഷ്ട്ടപെടുത്തുണ്ടെന്നും മൗറിനോ പറഞ്ഞു.

സീസണിൽ എവേ ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത ടോട്ടൻഹാം കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ചിരുന്നു. എന്നാൽ സ്വന്തം ഗ്രൗണ്ടിൽ ഇതുവരെ ഒരു മത്സരം ജയിക്കാൻ ടോട്ടൻഹാമിന് ആയിട്ടില്ല.

Previous articleസെന്റർ ബാക്ക് സ്ഥാനത്ത് പരീക്ഷണത്തിന് ഒരുങ്ങി ലിവർപൂൾ പരിശീലകൻ
Next articleഡല്‍ഹിയെ വെള്ളം കുടിപ്പിച്ച് തണ്ടര്‍ ബോള്‍ട്ടും ബൂം ബൂം ബുംറയും