സെന്റർ ബാക്ക് സ്ഥാനത്ത് പരീക്ഷണത്തിന് ഒരുങ്ങി ലിവർപൂൾ പരിശീലകൻ

Virgil Van Dijk Pickfrod Everton Liverpool

പ്രതിരോധ താരങ്ങൾ ഒന്നടങ്കം പരിക്കിന്റെ പിടിയിലായതോടെ സെന്റർ ബാക്ക് സ്ഥാനത്ത് പരീക്ഷണത്തിന് ഒരുങ്ങി ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ടീമിന്റെ പ്രതിരോധ താരങ്ങളായ വാൻ ഡൈക്, ജോയൽ മാറ്റിപ്, ഫാബിനോ എന്നിവർക്ക് പരിക്കേറ്റതോടെ പ്രതിരോധ നിരയിൽ ജോ ഗോമസ് മാത്രമാണ് സെന്റർ ബാക്ക് താരമായി പ്രതിരോധ നിരയിൽ ഉണ്ടായിരുന്നത്.

ഡിഫെൻസിവ് മിഡ്ഫീൽഡറായിരുന്ന മസ്ക്കരാനോ സെന്റർ ബാക്ക് സ്ഥാനത്ത് കളിച്ചത് പോലെ ഹെൻഡേഴ്സൺ, വെയ്ൻഡലം, ജെയിംസ് മിൽനർ, ആൻഡി റോബർട്സൺ, ജെയിംസ് മിൽനർ എന്നിവരിൽ ഒരാളെ സെന്റർ ബാക്കായി ഉപയോഗിച്ചേക്കുമെന്ന സൂചനയും ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ് പറഞ്ഞു. അതെ സമയം യുവതാരങ്ങളായ നഥാനിയാൽ ഫിലിപ്സ്, ബില്ലി കൗമെറ്റിയോ, റിസ് വില്യംസ് എന്നിവരിൽ ഒരാളെ സെന്റർ ബാക്കായി ഇറക്കാനും സാധ്യതയുണ്ടെന്ന് ലിവർപൂൾ പരിശീലകൻ പറഞ്ഞു.

Previous articleഡല്‍ഹിയ്ക്ക് ജയിക്കണം, മുംബൈയ്ക്ക് ലക്ഷ്യം ഒന്നാം സ്ഥാനം നിലനിര്‍ത്തുക, ടോസ് അറിയാം
Next articleജോസെ മൗറീനോ : ടോട്ടൻഹാം ഇതുവരെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇല്ല