മൗറീനോ ആയിരുന്നു തന്റെ കരിയറിലെ ഏറ്റവും പ്രയാസമുള്ള പരിശീലകൻ

- Advertisement -

ജോസെ മൗറീനോയെ തൃപ്തിപ്പെടുത്തുക ഒട്ടും എളുപ്പമല്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മിഖിതാര്യൻ. തന്റെ കരിയറിൽ ഏറ്റവും പ്രയാസമുള്ള കാലം മൗറീനോയ്ക്ക് കീഴിൽ മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നപ്പോൾ ആയിരുന്നു എന്ന് മിഖിതാര്യൻ പറഞ്ഞു. ഇപ്പോൾ റോമയിൽ ലോൺ അടിസ്ഥാനത്തിൽ കളികുകയാണ് മിഖിതാര്യൻ. ജോസെ മൗറീന്യോ വിജയം മാത്രം ആഗ്രഹിക്കുന്ന പരിശീലകൻ ആണ്. അതുകൊണ്ട് തന്നെ എന്ത് നൽകിയാലും അദ്ദേഹം തൃപതനാകില്ല. മിഖിതാര്യൻ പറഞ്ഞു.

താനും മൗറീനോയും ആയി നിരവധി തവണ തർക്കങ്ങൾ ഉണ്ടായിരുന്നു എന്നും യുണൈറ്റഡിൽ സന്തോഷം ലഭിക്കാത്തത് കൊണ്ടും അവസരം കുറഞ്ഞതും കൊണ്ടുമാണ് താൻ ക്ലബ് വിട്ടത് എന്നും മിഖിതാര്യൻ പറഞ്ഞു. മൗറീനോയുമായി പ്രശ്നം ഉണ്ട് എങ്കിലും അത് ക്ലബിലെ തന്റെ പ്രകടനത്തെ ബാധിച്ചില്ല എന്നും യുണൈറ്റഡിൽ മൂന്ന് കിരീടങ്ങൾ നേടിയത് അതിന്റെ തെളിവാണെന്നും അർമേനിയൻ താരം പറഞ്ഞു.

Advertisement