എഫ്.എ കപ്പ് മത്സരത്തിനിടയിൽ ലൂക്കാസ് ടൊറേറക്ക് പരിക്ക്, ഗുരുതരമല്ലന്നു സൂചന

- Advertisement -

പോർട്ട്സ്മൗത്തിനു എതിരായ എഫ്‌.എ കപ്പ് അഞ്ചാം റൗണ്ട് മത്സരത്തിനിടയിൽ ആഴ്‌സണൽ മധ്യനിര താരം ലൂക്കാസ് ടൊറേറക്ക് പരിക്ക്. മത്സരത്തിന്റെ 10 മിനിറ്റിൽ എതിർ താരത്തിന്റെ ടാക്കിളിൽ നിന്നാണ് ഉറുഗ്വേ താരത്തിനു പരിക്ക് ഏറ്റത്. തുടർന്ന് ഏതാണ്ട് 5 മിനിറ്റ്‌ മത്സരം തടസ്സപ്പെട്ടു. വേദന കൊണ്ട് പിടഞ്ഞ താരത്തെ സ്ട്രക്ച്ചറിൽ ആണ് മൈതാനത്ത് നിന്ന് കൊണ്ട് പോയത്.

തുടർന്ന് കാൽ മുട്ടിനു പരിക്കേറ്റ ആമ്പുലൻസിൽ താരത്തെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഗുരുതരമായ പരിക്ക് ആവുമോ എന്ന പേടിയിൽ ആയിരുന്നു പിന്നീട് ആരാധകർ. എന്നാൽ പിന്നീട് താരത്തിന്റെ അച്ഛനും അടുത്ത വൃത്തങ്ങളും പരിക്ക് അത്ര ഗുരുതരമല്ല എന്ന സൂചന ആണ് പുറത്ത് വിട്ടത്. എന്നാൽ താരത്തിന് എത്ര നാൾ വിശ്രമം വേണം എന്ന കാര്യത്തിൽ ഒന്നും ഇപ്പോൾ വ്യക്തത ഇല്ല.

Advertisement