ഡെലഫെയുവിന് ഇനി ഈ സീസണിൽ കളിക്കാൻ ആവില്ല

- Advertisement -

വാറ്റ്ഫോർഡിന്റെ അറ്റാക്കിംഗ് താരം ജെറാഡ് ഡെലഫെയുവിന് ഇനി ഈ സീസണിൽ കളിക്കൻ ആകില്ല. എ സി എൽ ഇഞ്ച്വറിയേറ്റ ഡെലഫെയുവിന് ആറു മാസത്തിലധികം വിശ്രമം വേണ്ടി വരും. മുട്ടിന് പരിക്കേറ്റ ഡെലഫെയുവിന് ശസ്ത്രക്രിയ വേണ്ടിവരും. ലിവർപൂളിനെതിരായ മത്സരത്തിൽ ആയിരുന്നു മുൻ ബാഴ്സലോണ താരമായ ഡെലഫെയുവിന് പരിക്കേറ്റത്.

ഇപ്പോഴും റിലഗേഷൻ ഭീഷണിയിൽ ഉള്ള വാറ്റ്ഫോർഡിന് ഡെലഫെയുവിന്റെ പരിക്ക് വലിയ തലവേദനയാകും. അവസാന മത്സരത്തിൽ ലിവർപൂളിനെ തോൽപ്പിച്ചു എങ്കിലും ഇപ്പോളും റിലഗേഷൻ പോയന്റിനേക്കാൾ വെറും ഒരു പോയന്റ് മാത്രം മുന്നിൽ ആണ് വാറ്റ്ഫോർഡ് നിൽക്കുന്നത്.

Advertisement