ടോട്ടനം ഹോട്ട്സ്പർസിൽ മൗറീനോ യുഗത്തിന് വിജയ തുടക്കം. ലണ്ടൻ ഡർബിയിൽ വെസ്റ്റ് ഹാമിനെതിരെ എവേ മത്സരത്തിൽ 2-3 ന്റെ ജയം നേടിയാണ് സ്പർസ് മൗറീനോ ആഗ്രഹിച്ച തുടക്കം നേടിയത്. ജയത്തോടെ ലീഗിൽ 17 പോയിന്റുമായി ആറാം സ്ഥാനത്തേക് ഉയരാൻ സ്പർസിനായി. 2019 ജനുവരിക് ശേഷം ആദ്യമായാണ് സ്പർസ് ലീഗിൽ ഒരു എവേ ജയം സ്വന്തമാക്കുന്നത്.
ആദ്യ പകുതിയിൽ താളം കണ്ടെത്താൻ അൽപം സമയം എടുത്തെങ്കിലും പിന്നീട് സ്പർസ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കളിയുടെ 36 ആം മിനുട്ടിലാണ് സ്പർസിലെ മൗറീഞ്ഞോ യുഗത്തിലെ ആദ്യ ഗോൾ പിറന്നത്. ഡെലെ അലിയുടെ പാസിൽ നിന്ന് സോണ് ആണ് ഗോൾ നേടിയത്. ഏറെ വൈകാതെ 43 ആം മിനുട്ടിൽ ലൂക്കാസ് മോറയുടെ ഗോളിൽ സ്പർസ് ലീഡ് രണ്ടാക്കി ഉയർത്തി ആദ്യ പകുതി അവസാനിക്കും മുൻപ് കളിയുടെ നിയന്ത്രണം കയ്യിലാക്കി.
രണ്ടാം പകുതിയിൽ ഫിലിപെ ആഡേഴ്സന്റെ പകരം മികേൽ ആന്റോണിയോയെ വെസ്റ്റ് ഹാം ഇറകിയെങ്കിലും കളിയിൽ കാര്യമായ മാറ്റം ഉണ്ടായില്ല. 49 ആം മിനുട്ടിൽ ഒറിയെയുടെ ക്രോസ് ഹെഡറിലൂടെ ഗോളാക്കി ക്യാപ്റ്റൻ കെയ്ൻ സ്പർസിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. പിന്നീട് അന്റോണിയോ ഒരു ഗോൾ വെസ്റ്റ് ഹാമിനായി നേടിയെങ്കിലും കൂടുതൽ പരിക്ക് ഏൽക്കാതെ കളി അവസാനിപ്പിക്കാൻ സ്പർസിനായി.രണ്ടാം പകുതിയിൽ ഫിലിപെ ആഡേഴ്സന്റെ പകരം മികേൽ ആന്റോണിയോയെ വെസ്റ്റ് ഹാം ഇറകിയെങ്കിലും കളിയിൽ കാര്യമായ മാറ്റം ഉണ്ടായില്ല. 49 ആം മിനുട്ടിൽ ഒറിയെയുടെ ക്രോസ് ഹെഡറിലൂടെ ഗോളാക്കി ക്യാപ്റ്റൻ കെയ്ൻ സ്പർസിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. പിന്നീട് അന്റോണിയോ ഒരു ഗോൾ വെസ്റ്റ് ഹാമിനായി നേടി. ഇഞ്ചുറി ടൈമിൽ ഓഗ്ബോണ വെസ്റ്റ് ഹാമിന്റെ രണ്ടാം ഗോൾ നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. ജയിച്ചെങ്കിലും പ്രധിരോധത്തിൽ വരുത്തിയ പിഴവുകൾ വരും ദിവസങ്ങളിൽ മൗറിനോ പരിഹരിച്ചില്ലെങ്കിൽ സ്പർസിന് കാര്യങ്ങൾ എളുപ്പമാകില്ല