വിദാൽ രക്ഷിച്ചു, പിന്നിൽ നിന്ന് തിരിച്ചടിച്ച് ബാഴ്സലോണ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ല ലീഗെയിൽ ലെഗാനസിനെതിരെ പിറകിൽ പോയ ശേഷം തിരിച്ചു വന്ന് ബാഴ്സലോണക്ക് ജയം. ഒന്നിന് എതിരെ 2 ഗോളുകൾക്കാണ് ബാഴ്സ ജയിച്ചത്. ജയത്തോടെ ലീഗിൽ 28 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അവർ. ലെഗാനസ് ലീഗിൽ അവസാന സ്ഥാനത്ത് തന്നെ തുടരും.

ലീഗിലെ അവസാനകാരായ ലെഗാനസിനെതിരെ ബാഴ്സലോണ പ്രതീക്ഷിക്കുന്ന തുടക്കമല്ല അവർക്ക് ലഭിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയ ബാഴ്സ രണ്ടാം പകുതിയിലാണ് തിരിച്ചു വന്നത്. കളിയുടെ 12 ആം മിനുട്ടിൽ യൂസഫ് നെസ്‌റിയുടെ ഗോളിലാണ് അവർ ലീഡ് എടുത്തത്. പക്ഷെ രണ്ടാം പകുതിയിൽ 53 ആം മിനുട്ടിൽ മെസിയുടെ ഫ്രീകിക്കിൽ നിന്ന് ലഭിച്ച അവസരം മുതലാക്കി സുവാരസ് സമനില ഗോൾ നേടി. പിന്നീട് പിന്നീട് ബെഞ്ചിൽ നിന്ന് വാൽവേർടെ റാകിട്ടിച്, വിദാൽ എന്നിവരെ ഇറക്കിയത് ബാഴ്സക്ക് നിർണായക 3 പോയിന്റ് സമ്മാനിച്ചു. 79 ആം മിനുട്ടിലാണ് വിദാൽ ബാഴ്സക്ക് പോയിന്റ് സമ്മാനിച്ച ഗോൾ നേടിയത്.