മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോ കൂടുതൽ ബഹുമാനം മാധ്യമങ്ങളിൽ നിന്ന് അർഹിക്കുന്നു എന്ന് റൊമേലു ലുകാകു. മൗറീനോ താരങ്ങളെയും മറ്റും പരസ്യമായി വിമർശിക്കുന്നതിൽ മാധ്യമങ്ങൾക്ക് അതൃപ്തി ഉണ്ടാകാം. പക്ഷെ അത് അദ്ദേഹത്തിന്റെ ഗുണമാണ്. മറ്റു മാനേജർമാരെ പോലെ പ്രശ്നങ്ങൾ ഉണ്ടായാലും സന്തോഷമുള്ള മുഖം വെച്ച് മൗറീനോ നിൽക്കില്ല. ലുകാകു പറഞ്ഞു.
മൗറീനോയ്ക്ക് താരങ്ങളിൽ നിന്നും ക്ലബിൽ നിന്നും എപ്പോഴും മികച്ചത് വേണം. അതാണ് അദ്ദേഹം വിമർശിക്കാനും സത്യം പറയാനും മടിക്കാത്തത് എന്നും ലുകാകു പറഞ്ഞു. ഒരു മാനേജർ എങ്കിലും അങ്ങനെ ഉണ്ട് എന്നതിൽ സന്തോഷിക്കുകയാണ് വേണ്ടതെന്നും ലുകാകു പറഞ്ഞു.
മൗറീനോയും താനും തമ്മിൽ നല്ല ബന്ധമാണെന്നും, അദ്ദേഹം തന്റെ താരങ്ങൾക്ക് വേണ്ടി എന്നും പൊരുതുമെന്നും ലുകാകു പറഞ്ഞു.