ഫ്രേസറിന് പരിക്ക്, ലെസ്റ്ററിനെതിരെ ഇറങ്ങില്ല

- Advertisement -

സ്കോട്ടിഷ് മിഡ്ഫീൽഡർ റയാൻ ഫ്രേസറിന് പരിക്ക് കാരണം അടുത്ത മത്സരത്തിന് ഇറങ്ങാൻ കഴിയില്ല. ബോണ്മതിന്റെ താരമായ ഫ്രേസറിന് രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ ആയിരുന്നു പരിക്കേറ്റത്. ബെൽജിയത്തിനെതിരായ സ്കോട്ട്‌ലൻഡിന്റെ 4-0 പരാജയത്തിൽ ഫ്രേസറും കളിച്ചിരുന്നു. 32കാരനായ താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ച്വറി ആണ്. രണ്ടാഴ്ച എങ്കിലും പുറത്ത് ഇരിക്കേണ്ടി വരും.

ബോണ്മതിനായി ഈ സീസണിൽ നാല് ലീഗ് മത്സരങ്ങളിലും ഫ്രേസർ കളിച്ചിരുന്നു. കാർഡിഫ് സിറ്റിക്കെതിരായ വിജയത്തിൽ ഒരു ഗോളും ഫ്രേസർ നേടിയിരുന്നു. ഫ്രേസർ മാത്രമല്ല ഡിഫൻഡർ ചാർലി ഡെനീസും ലെസ്റ്ററിനെതിരായ ബോണ്മതിന്റെ അടുത്ത മത്സരത്തിൽ ഉണ്ടാകില്ല.

Advertisement