നാപോളിയുടെ പ്രതിരോധ നിരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആഞ്ചലോട്ടി

- Advertisement -

നാപോളിയുടെ പ്രതിരോധ നിരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോച്ച് കാർലോ ആഞ്ചലോട്ടി. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സപ്പായ നാപോളിക്ക് ഈ സീസണിൽ അത്രയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. ലിവര്പൂളിനും വോൾഫ്‌സിനും എതിരായ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ എട്ടു ഗോളുകളാണ് നാപോളി വഴങ്ങിയത്. ആരാധകർ വരെ പ്രതിരോധനിരയ്‌ക്കെതിരെ വിമർശനമുയർത്തുമ്പോൾ അവർക്കൊപ്പമാണ് താനെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ചായ ആഞ്ചലോട്ടി.

ലാസിയോക്കെതിരെ ഒന്നും മിലാനെതിരെ രണ്ടും ഗോളുകൾ വഴങ്ങിയെങ്കിലും നാപോളിക്ക് ഒപ്പമായിരുന്നു വിജയം. എന്നാൽ സാംപ്‌ടോറിയക്കെതിരെ ഏകപക്ഷീയമായ മൂന്നു ഗോളിന്റെ പരാജയമായിരുന്നു നാപോളി ഏറ്റുവാങ്ങിയത്. ഫിയോറെന്റീനയ്‌ക്കെതിരെയാണ് നാപോളിയുടെ അടുത്ത മത്സരം.

 

Advertisement