ജോസെ മൗറീനോയ്ക്ക് ഒരു മത്സരത്തിൽ വിലക്ക്

- Advertisement -

സ്പർസ് പരിശീലകൻ ജോസെ മൗറീനോയ്ക്ക് എതിരെ യുവേഫയുടെ നടപടി. സ്പർസിന്റെ അടുത്ത യൂറോപ്പ ലീഗ് മത്സരത്തിൽ നിന്ന് മൗറീനോയെ വിലക്കിയിരിക്കുക ആണ്‌. റോയൽ ആന്റ്വെർപിനെതിരായ മത്സരത്തിൽ കിക്കോഫ് ലൈറ്റ് ആക്കിയതിനാണ് മൗറീനോയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. ആ മത്സരം നടക്കാൻ വൈകാൻ കാരണം ജോസെ ആണെന്നാണ് യുവേഫ അന്വേഷണത്തിൽ കണ്ടു പിടിച്ചത്.

ഇത് കൂടാതെ സ്പർസിന് 25000 യൂറോ പിഴയും യുവേഫ നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ലൈപ്സിഗിനെതിരായ മത്സരത്തിൽ കിക്കോഫ് വൈകിയതിനും സമാനമായ രീതിയിൽ സ്പർസ് നടപടി നേരിട്ടിരുന്നു.

Advertisement