ഇന്റർ മിലാനിൽ ലൗട്ടാരോ മാർട്ടിനെസ് പുതിയ കരാർ ഒപ്പുവെക്കില്ല

20201114 154124
- Advertisement -

ലൗട്ടാരോ മാർട്ടിനെസിൻ ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കില്ല. ഇന്റർ മിലാൻ ലൗട്ടാരോ മാർട്ടിനെസിന് പുതിയ കരാർ വാദ്ഗാനം ചെയ്യുന്നുണ്ട് എങ്കിലും താരം ആ കരാർ അംഗീകരിച്ചേക്കില്ല എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലൗട്ടാരോയുടെ റിലീസ് ക്ലോസ് ഒഴിവാക്കും പുതിയ കരാറിൽ എന്നതാണ് മാർട്ടിനെസ് കരാർ അംഗീകരിക്കാതിരിക്കാൻ ഉള്ള പ്രധാന കാരണം.

താരം ഈ വരുന്ന സീസണിൽ ഇന്റർ മിലാൻ വിടാൻ ആണ് ഉദ്ദേശിക്കുന്നത്. ബാഴ്സലോണ തന്നെയാണ് മാർട്ടിനെസിന്റെ ലക്ഷ്യം. ബാഴ്സലോണയിലേക്ക് പോകാൻ പുതിയ കരാർ അംഗീകരിച്ചാൽ ചിലപ്പോൾ മാർട്ടിനെസിന് സാധിച്ചേക്കില്ല. മാർട്ടിനെസിനെ സ്വന്തമാക്കാൻ ബാഴ്സലോണ ദീർഘകാലമായി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്റർ ചോദിക്കുന്ന വലിയ തുക നൽകാൻ ഇല്ലാത്തത് കൊണ്ട് ബാഴ്സലോണ ട്രാൻസ്ഫറിൽ നിന്ന് പിറകോട്ട് പോവുക ആയിരുന്നു. 70 മില്യണോളം ബാഴ്സലോണ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും ഇന്റർ അന്ന് അംഗീകരിച്ചിരുന്നില്ല‌. പുതിയ കരാർ അംഗീകരിച്ചാൽ മാർട്ടിനെസിന്റെ വില വീണ്ടും കൂടാൻ ആണ് സാധ്യത.

Advertisement