ജോർജിഞ്ഞോ ചെൽസിയിൽ തന്നെ തുടരും

Jorghino Chelsea

ചെൽസിയുടെ ഇറ്റാലിയൻ താരമായ ജോർജിഞ്ഞോ ചെൽസിയിൽ തന്നെ തുടരുമെന്ന് താരത്തിന്റെ ഏജന്റ് ജോ സാന്റോസ്. കഴിഞ്ഞ ദിവസങ്ങളിൽ താരം നാപ്പോളിയിലേക്ക് മടങ്ങിപോവുമെന്ന വർത്തകൾക്കിടയിലാണ് താരത്തിന്റെ ഏജന്റിന്റെ പ്രതികരണം. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോക്ക് ശേഷവും ജോർജിഞ്ഞോ 100% ചെൽസിയിൽ തന്നെ തുടരും എന്നും താരത്തിന്റെ ഏജന്റ് വ്യക്തമാക്കി.

നിലവിൽ ചെൽസിയിൽ ജോർജിഞ്ഞോക്ക് 2 വർഷത്തെ കരാർ കൂടി ബാക്കി ഉണ്ടെന്നും താരം യൂറോ കപ്പിലും അടുത്ത വർഷം നടക്കുന്ന ലോകകപ്പിലും കളിക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും അത്കൊണ്ട് തന്നെ താരം 100% ചെൽസിയിൽ തന്നെ തുടരുമെന്നും താരത്തിന്റെ ഏജന്റ് പറഞ്ഞു.

2018ലാണ് ജോർജിഞ്ഞോ നാപ്പോളിയിൽ നിന്ന് പരിശീലകൻ മൗറിസിയോ സാരിയുടെ കൂടെ ചെൽസിയിൽ എത്തിയത്. എന്നാൽ ഒരു സീസൺ കഴിഞ്ഞതിന് ശേഷം സാരി ചെൽസി വിട്ടെങ്കിലും ജോർജിഞ്ഞോ ചെൽസിയുടെ പ്രധാന താരമായി മാറുകയായിരുന്നു.