അമ്മയുടെ മരണം തന്നെ തളർത്തി, താൻ യൂറോപ്പ് വിടും എന്ന ടോരേര

20210402 135650

അത്ലറ്റികോ മാഡ്രിഡ് താരമായ ലൂക്കാസ് ടോരേര താൻ ഉടൻ യൂറോപ്പ് വിടുമെന്ന് പറഞ്ഞു. ടോരേരയുടെ അമ്മ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ചു മരണപ്പെട്ടിരുന്നു. 53 വയസ്സു മാത്രമേ അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ. തനിക്ക് യൂറോപ്പിൽ ഇനിയും നിൽക്കാൻ സാധിക്കില്ല എന്നും ലാറ്റിനമേരിക്കയിലേക്ക് പോകണം എന്നും ടോരേര പറഞ്ഞു. യൂറോപ്പ് എന്നത് എല്ലാവരും വെറുതെ ഉണ്ടാക്കിയ മിദ്ധ്യ ആണ്. തനിക്ക് തന്റെ കുടുംബത്തിന് അടുത്തു നിന്നാൽ മതി.ടോരേര പറഞ്ഞു. താൻ ബോക ജൂനിയേഴ്‌സിനായി കളിക്കും എന്നും അവിടെ കളിക്കാൻ ആണ് തന്റെ ആഗ്രഹം എന്നും താരം പറഞ്ഞു.

ഇപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡിൽ ലോണ് അടിസ്ഥാനത്തിൽ കളിക്കുകയാണ് ടോരേര. ശരിക്കും ആഴ്‌സനൽ താരമാണ് ടോരേര. ഈ സീസണോടെ യൂറോപ്പ് വിടാൻ തന്നെയാണ് താരത്തിന്റെ ഉദ്ദേശം. അവസാന രണ്ടു വർഷം തനിക്ക് വളരെ കഷ്ടപ്പെട്ടതായിരുന്നു എന്ന് ടൊരേര പറഞ്ഞു. താൻ ഇപ്പോൾ എടുക്കുന്നത് കടുത്ത തീരുമാനം ആണെന്നും ടൊരേര പറഞ്ഞു.