ചെൽസി മധ്യനിര താരം ജോർജിഞോ ഇനി ക്ലബ്ബിന്റെ ഔദ്യോഗിക വൈസ് ക്യാപ്റ്റൻ. ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. നിലവിൽ സെസാൻ അസ്‌പിലിക്വറ്റയാണ് ചെൽസി ക്യാപ്റ്റൻ. താരത്തിന്റെ അഭാവത്തിൽ ഇനി ജോര്ജിഞ്ഞോയാകും ചെൽസി ക്യാപ്റ്റൻ പട്ടം അലങ്കരിക്കുക.
https://www.instagram.com/p/B3Mpxe2pC3n/?igshid=7shzwgmt1tfb
2018 ൽ മൗറീസിയോ സാരിക്ക് ഒപ്പം നപോളിയിൽ നിന്നാണ് ജോർജിഞ്ഞോ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തുന്നത്. ആദ്യ സീസണിൽ താരത്തിന് എതിരെ വിമർശങ്ങൾ ഉയർന്നെങ്കിലും ഫ്രാങ്ക് ലംപാർഡ് പരിശീലകനായി വന്നതോടെ മികച്ച ഫോമിലാണ് താരം. ചെൽസിയുടെ പെനാൽറ്റി ചുമതലയും തരത്തിനാണ്. ഇറ്റലി ദേശീയ ടീം അംഗം കൂടിയാണ് 27 വയസുകാരനായ ജോർജിഞ്ഞോ.